മുക്കം: മായനാട് മിൽ സ്റ്റോപ്പിൽ ബസിടിച്ച് കൊടിയത്തൂർ സ്വദേശിയായ യുവാവ് മരിച്ചു. പൊയിലിൽ നാട്ടികല്ലിങ്ങൽ നാസറാണ് (39) മരിച്ചത്. ചൊവ്വാഴ്ച സന്ധ്യയോടെയാണ് അപകടം. നായർകുഴിയിലെ ഫർണിച്ചർ വ്യാപാരിയാണ്. പിതാവ്: കോയാമു. ഉമ്മ: ആമിന. ഭാര്യ: ഫർസാന. മക്കൾ: ദിയ ഫാത്വിമ, ആയിഷ സിയ, ആലിയ മറിയം. സഹോദരങ്ങൾ: നിയാസ്, നസീം, നസീറ, നഷിദ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.