കരുനാഗപ്പള്ളി: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കോഴിക്കോട് വരമ്പേൽ വി.കെ. നടേശൻ (89) നിര്യാതനായി. സി.പി.ഐ കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി, കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്. സരസ്വതി. മക്കൾ: ബൈജു, ജയശ്രീ, ജിജു. മരുമക്കൾ: ഡി. ആശ, ആർ. സന്തോഷ് കുമാർ, രമ്യമുരളി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.