ഉളേള്യരി: സംസ്ഥാനപാതയിൽ പറമ്പിൽമുകളിന് സമീപം സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. ഉള്ള്യേരി19ന് സമീപം പാറക്കെട്ടിൽ അബൂബക്കറാണ് (61) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പകൽ 11.30ഓടെ ഇദ്ദേഹം സഞ്ചരിക്കുന്ന സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കിനെത്തുടർന്ന് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടു. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ബുഷറ, ജസ്ന, നസീറ. മരുമക്കൾ: ലത്തീഫ്, ഫൈസാദ്, അഷ്റഫ്.