വെട്ടത്തൂർ: ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂരിലെ ഇടുമയിൽ ഉണ്ണികൃഷ്ണനാണ് (61) മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ വീടിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിന്തൽമണ്ണയിൽനിന്നുള്ള അഗ്നിരക്ഷാസേന എത്തി പുറത്തെടുത്തു. ഭാര്യ: വിനീത. മക്കൾ: വിനേഷ്, വിജിലി, പരേതയായ സൗമ്യ. മരുമക്കൾ: സ്നേഹ, സുരേഷ് ബാബു.