തിരൂർ: റെയിൽവേ സ്റ്റേഷന് സമീപം റെയിൽപാളത്തിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് 200 മീറ്റർ അകലെ പൂക്കയിൽ -കാക്കടവ് റോഡിൽ റെയിൽവേ സബ് സ്റ്റേഷന് മുൻവശത്ത് പുല്ല് വെട്ടുന്നതിനിടെയാണ് ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടത്. ആർ.പി.എഫ് എസ്.ഐ കെ.എം. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തല തകർന്ന നിലയിലാണ്. ഒരു കാൽ മുറിഞ്ഞിട്ടുണ്ട്. ട്രെയിൻ തട്ടിയതാണോ ട്രെയിനിൽനിന്ന് വീണതാണോ എന്ന് അന്വേഷിക്കുന്നതായി ആർ.പി.എഫ് ഉദ്യാഗസ്ഥർ പറഞ്ഞു.