വളാഞ്ചേരി: ടൗണിലെ ആദ്യകാല സ്ഥാപനമായ ഫാഷൻ ടെക്സൈറ്റൽസ് ഉടമ നെല്ലേക്കാട്ട് പൊന്നാത്ത് കുട്ടിശങ്കരൻ നായർ (86) നിര്യാതനായി. നഗരത്തിലെ കച്ചവടക്കാരുടെ ആദ്യ സംഘടനയായ വളാഞ്ചേരി മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപകാംഗമാണ്. ഭാര്യ: മാലതിഅമ്മ. മക്കൾ: അജിത, അനിത, അജിത്കുമാർ, അനില. മരുമക്കൾ: സുന്ദരൻ(പുലാശ്ശേരി), നന്ദകുമാർ (ബിസിനസ്, ഈറോഡ്), ശ്രീജ (അധ്യാപിക, എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ, ഇരിമ്പിളിയം), സുഭാഷ് (ഗാലക്സി ഇലക്ട്രിക്കൽസ്, വളാഞ്ചേരി). സഹോദരങ്ങൾ: ദേവകിഅമ്മ, പദ്മാവതി, ദേവയാനി, പരേതനായ ഗോപാലകൃഷ്ണൻ.