കടലുണ്ടി: മണ്ണൂർ വളവ് പുളിക്കൽ ചാന്ദ്നി ഹൗസിൽ ഡോ. ചന്ദ്രശേഖരന്റെ മകൻ ആയുഷ് ശേഖർ (22) നിര്യാതനായി. പരപ്പനങ്ങാടി എൽ.ബി.എസ് കോളജിൽ ബിരുദ വിദ്യാർഥിയാണ്. തിരൂർ ഗവ. ജില്ല ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. നന്ദിനിയാണ് മാതാവ്. സഹോദരി: അഞ്ജന ശേഖർ (ഐ.ഐ.ടി, കാൺപുർ). സംസ്കാരം വെള്ളിയാഴ്ച ഉച്ച ഒന്നരക്ക് കരുവൻതിരുത്തിയിലുള്ള തറവാട്ടുവളപ്പിൽ.