മായനാട്: വടക്കെ പാലങ്ങാട്ട് രാധാകൃഷ്ണൻ നായർ (77) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയെൻസ് സീനിയർ കെമിസ്റ്റ് ആയിരുന്നു. വിനായക പോളിമർ ഉടമ, ആനന്ദ ദായിനി ലൈബ്രറി പ്രസിഡന്റ്, നാളികേര കർഷക സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആർ.കെ. ലക്ഷ്മിദേവി. മകൻ: രാഹുൽ രാധാകൃഷ്ണൻ (ഐ.ഡി.ബി.ഐ ബാങ്ക് കോഴിക്കോട്). സഹോദരങ്ങൾ: തങ്കമണി അമ്മ, സുധാകരൻ നായർ, രുഗ്മിണി, രമണി, പരേതയായ ഭാർഗവി അമ്മ.