എരുമപ്പെട്ടി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. നെല്ലുവായ് തറയിൽ വീട്ടിൽ ചാക്കുണ്ണിയുടെ മകൻ ജോൺസനാണ് (51) മരിച്ചത്. കെ.എസ്.എഫ്.ഇ കുന്നംകുളം ബ്രാഞ്ചിൽ ഉദ്യോഗസ്ഥനായിരുന്നു.കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒമ്പതിന് നെല്ലുവായിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സിജി. മക്കൾ: അൻ റോസ്, അനു റോസ്.