തിരുവില്വാമല: ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. പെരുമ്പ്ര നാരായണൻ നായരുടെ ഭാര്യ നളിനി (68) ആണ് വ്യാഴാഴ്ച രാത്രി കാട്ടുകുളം ഇറക്കത്തിലുണ്ടായ അപകടത്തിൽ മരിച്ചത്. രാത്രി ഒമ്പത്തിന് അയ്യപ്പൻ വിളക്കിനോടനുബന്ധിച്ചുള്ള പഞ്ചവാദ്യം കണ്ട് വീട്ടിലേക്ക് നടന്നു വരവെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു.ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: നന്ദകുമാർ, രേഖ, രതി. മരുമക്കൾ: സുരേഷ്കുമാർ, പ്രിയ.