കൊടകര: ദേശീയപാത നെല്ലായിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വരന്തരപ്പിള്ളി പള്ളിക്കുന്ന് ചീനിയാന് വീട്ടില്‍ ദേവസിയുടെ മകന് സഞ്ജു (35)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: എല്‍സി. സഹോദരങ്ങള്‍: സനു, സബിത