വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാം കല്ലിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തളിക്കുളം കലാഞ്ഞി അംഗൻവാടിക്ക് സമീപം വലിയ പറമ്പിൽ സുധാകരന്റെ മകൻ രാജേഷ് (സുമേഷ് - 38) ആണ് മരിച്ചത്.പെയിന്റിങ് തൊഴിൽ കഴിഞ്ഞ് വ്യാഴാഴ്ച രാത്രി എട്ടോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അജ്ഞാത വാഹനം രാജേഷ് ഓടിച്ചിരുന്ന ബൈക്കിൽ ഉരസിയതോടെ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചായിരുന്നു അപകടം. യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മാതാവ്: പത്മിനി. ഭാര്യ: ശ്രുതി. മകൾ: സമീക്ഷ.