നാദാപുരം: വളയം ടൗണിൽ ബാങ്കിൽ പോയി മടങ്ങിയ നിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചുഴലി മുതുകുറ്റി ചന്ദനാ കണ്ടിപൊയിൽ കുമാരൻ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ വളയം ഗ്രാമീണ ബാങ്ക് പരിസരത്താണ് കുമാരൻ കുഴഞ്ഞുവീണത്. ഭാര്യ: ശോഭ. മക്കൾ: ഷംന, ഷിംന, ഷാലു. മരുമക്കൾ: ഷനൽ, ദീപേഷ്. സഹോദരങ്ങൾ: രാജു, ചന്ദ്രി, ബിന്ദു, ബീന.