ഇരിങ്ങാലക്കുട: പടിയൂർ സ്വദേശിനിയായ മാധ്യമപ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു. വിരുത്തിപ്പറമ്പില് സൂരജിന്റെ മകൾ നിവേദിതയാണ് (26) മരിച്ചത്. ഹൈദരാബാദിൽ ഇ.ടി.വി ഭാരത് ചാനലിനു വേണ്ടി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ ജോലിക്ക് പോകുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നു. നേരത്തേ റിപ്പോർട്ടർ ടി.വി തൃശൂർ റിപ്പോർട്ടറായിരുന്നു. മാതാവ്: ബിന്ദു. സഹോദരന്: ശിവപ്രസാദ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.