നരിക്കുനി: സഹോദരി മരിച്ചതിന്റെ പിറ്റെ ദിവസം സഹോദരനും മരിച്ചു. പാറന്നൂർ പാലോളി താഴത്തെ പൗരപ്രധാനിയും പൊതുരംഗത്ത് നിറസാന്നിധ്യവുമായിരുന്ന മച്ചിൽ കുഞ്ഞാമു മാസ്റ്ററാണ് (70) നിര്യാതനായത്. സഹോദരി എളേറ്റിൽ ചേരിയങ്ങൽ മറിയ വെള്ളിയാഴ്ചയായിരുന്നു മരിച്ചത്. ഭാര്യ: ആമിന. മക്കൾ: റിയാസ്, റുബീന, റസീന, റജ്ന, റാഷിന. മരുമക്കൾ: സിദ്ദീഖ് പുല്ലാളൂർ, അഷ്റഫ് പൈമ്പാലശേരി, ജാബിർ പൂനൂർ, അമീർ ഉണ്ണികുളം, മുഹ്സിന.