വേളം: തെങ്ങുകയറ്റ തൊഴിലാളി കാക്കുനി നമ്പാംവയലിലെ താഴെ കേളോത്ത് രാജൻ (57) ജോലിക്കിടെ തെങ്ങിൽനിന്ന് വീണു മരിച്ചു. രാവിലെ പ്രദേശത്തെ ഒരു വീട്ടുപറമ്പിലാണ് അപകടം. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: കല്യാണി. ഭാര്യ: ലീല. മക്കൾ: ലിജിന, ലിജില, ചിഞ്ചു. മരുമക്കൾ: ശശി (ആവള), പ്രമോദ് (പള്ളിയത്ത്), രജീഷ്. സഹോദരങ്ങൾ: ലീല, ബാബു, ജാനു, ചന്ദ്രി, രതി, സുരേഷ്.