നന്മണ്ട: ബസ് തട്ടി പരിക്കേറ്റ മത്സ്യ വിൽപനക്കാരൻ മരിച്ചു. നന്മണ്ട കെ.പി റോഡ് പൊയിൽക്കണ്ടി സി.കെ. പോക്കറാണ് (72) മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെ നന്മണ്ട 14ലെ ട്രാൻസ്ഫോർമറിന് സമീപമായിരുന്നു അപകടം. തൊട്ടടുത്ത ഹോട്ടലിൽ മത്സ്യം കൊടുത്ത് സ്കൂട്ടറിൽ ബാലുശ്ശേരി റോഡിലേക്ക് പ്രവേശിക്കവേയാണ് നരിക്കുനിയിൽനിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന ടി.പി.ബി ബസിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുറച്ചകലെ തെറിച്ചുവീണ പോക്കറിന് ഗുരുതര പരിക്കേറ്റിരുന്നു. ഭാര്യ: ആയിശ. മക്കൾ: സയറസ് (സി.പി.എം കരിപ്പാല ബ്രാഞ്ച് സെക്രട്ടറി), സിംല, സിംജ. മരുമക്കൾ: ഫസീല, മുനീർ, മജീദ്. സഹോദരങ്ങൾ: കദിയ, പാത്തുമ്മ, സഫിയ, മൊയ്തി, അതൃമാൻകുട്ടി, പരേതനായ അബ്ദു.