കൊടുവള്ളി: വാരിക്കുഴിത്താഴം പുൽപറമ്പിൽ പി. സുരേഷ് (62) നിര്യാതനായി. സംസ്ഥാന സഹകരണ ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. അമ്മ: പരേതയായ പുൽപറമ്പിൽ ദാക്ഷായണി ടീച്ചർ. ഭാര്യ: റീജ. മക്കൾ: അനുശ്രീ, ജിഷ്ണു. സഞ്ചയനം ബുധനാഴ്ച.