തിരുവനന്തപുരം: ആനയറ മഹാരാജാസ് ഗാർഡൻസ് ഉദയശ്രീയിൽ ടി.കെ. ശിവരാമൻ നായർ (87) നിര്യാതനായി. തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു. വെള്ളറട വി.പി.എം.എച്ച്.എസ് റിട്ട. അധ്യാപകനും വെള്ളറട എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റും പനച്ചമൂട് സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമാണ്. കോട്ടയം പുതുപ്പള്ളി എറിയാട് മേച്ചേരിൽ കുടുംബാംഗമാണ്. ഭാര്യ: ശാന്തകുമാരിയമ്മ (വി.പി.എം.എച്ച്.എസ് റിട്ട. അധ്യാപിക). മക്കൾ: ശോഭനകുമാരി (േപ്രാവിഡന്റ് ഫണ്ട് റിട്ട. ട്രാൻസ്ലേറ്റർ കൊച്ചി), മാധ്യമപ്രവർത്തകൻ എസ്. രാധാകൃഷ്ണൻ (അസിസ്റ്റന്റ് ഡയറക്ടർ മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ കോട്ടയം), എസ്. രാധാമണി (അക്കൗണ്ട്സ് ഓഫിസർ ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റ്സ് തിരുവനന്തപുരം). മരുമക്കൾ: കെ. പ്രഭാചന്ദ്രൻ നായർ (റിട്ട. അസിസ്റ്റന്റ് മാനേജർ ഫാക്ട് കൊച്ചി), വി.എസ്. ബിന്ദു (സൂപ്രണ്ട് കെ.എസ്.ആർ.ടി.സി ഹെഡ് ഓഫിസ് തിരുവനന്തപുരം), കെ. ബാലഗോപാൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ.