കാഞ്ഞാണി: തനിച്ച് താമസിക്കുന്ന വയോധികനെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് വിളക്കും കാൽ സെന്ററിന് വടക്ക് ചാലക്കൽ വീട്ടിൽ ഡേവീസ് (70) ആണ് മരിച്ചത്. മജീഷ്യനായിരുന്നു. തിങ്കളാഴ്ച രാവിലെ ഏറെയായിട്ടും വീട്ടിലെ വിളക്കുകൾ കത്തുന്നത് കണ്ട് സമീപ വാസികൾ വന്ന് നോക്കിയപ്പോൾ വാതിൽ തുറന്ന നിലയിലായിരുന്നു. സംശയം തോന്നി അകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. അന്തിക്കാട് പൊലീസെത്തി മേൽ നടപടി സ്വീകരിച്ചു. ഭാര്യ: മാർത്ത. മകൾ: ബേബി. മരുമകൻ: ബേബി.