അഴീക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്.ഐ മരിച്ചു. അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി.സി. വിനോദാണ് (51) മരിച്ചത്. പറവൂർ പുത്തൻവേലിക്കര തിരുത്തൂർ സ്വദേശിയാണ്. ഒമ്പതുമാസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന് സമീപത്തായിരുന്നു അപകടം. ഭാര്യ: ജയന്തി. മക്കൾ: വൈശാഖ്, അനീന (ഇരുവരും വിദ്യാർഥികൾ). കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫിസ്, ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം നോർത്ത് പറവൂർ തോന്നിയകാവ് ശ്മശാനത്തിൽ സംസ്കരിച്ചു.