പയ്യോളി: പെരുമാൾപുരം തണൽ റോഡിലെ ആനക്കണ്ടി വി. മമ്മു (83) നിര്യാതനായി. പഴയകാല കമ്യൂണിസ്റ്റ് (സി.പി.ഐ) പ്രവർത്തകനായിരുന്നു. ഭാര്യ: മറിയം. മക്കൾ: തൻസീറ, ആഷിഖ്. മരുമക്കൾ: മജീദ് (കീഴരിയൂർ), സീനത്ത് (പള്ളിക്കര). സഹോദരങ്ങൾ: പരേതരായ വി. കുഞ്ഞബ്ദുല്ല, കുഞ്ഞയിഷ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മീത്തലെ പള്ളി ഖബർസ്ഥാനിൽ.