വടകര: പൂവാടൻഗേറ്റിനു സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽപീടികക്കു സമീപം ചെറുവലത്ത് ബാബുരാജിന്റ മകൾ ചെറുവലത്ത് ഗായത്രിയാണ് (24) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നേത്രരോഗ വിഭാഗത്തിൽ ട്രെയിനിയായി ജോലി ചെയ്തുവരുകയാണ്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മാതാവ്: ഗംഗ. സഹോദരി: ഗൗരി.