കടലുണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി താന സദർപുർണിയ സിറ്റിയിൽ മുഹമ്മദ് അൻവാറുൽ (20) ആണ് മരിച്ചത്. കടലുണ്ടി റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിന് മുൻവശം ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. അമൃത്സർ-കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരിച്ചത്.