തളിക്കുളം: പരേതനായ കവി കെ.എസ്.കെ. തളിക്കുളത്തിന്റെ മകൻ കൊല്ലാറ ശങ്കരാനന്ദൻ (കവി കെ.കെ.എസ്. തളിക്കുളം -93) നിര്യാതനായി. നുറുങ്ങുകവിതകളെ ആക്ഷേപഹാസ്യത്തിന്റെ ഉത്തമമാതൃകയാക്കിയ കവിയാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിന് കൈമാറി. ഭാര്യ: പരേതയായ ഭാനുമതി. മക്കൾ: ഉണ്ണികൃഷ്ണൻ, രവിശങ്കർ, ജിനി. മരുമക്കൾ: സിൽവിയ, വിദ്യ, സുനിൽകുമാർ.