ഗുരുവായൂര്‍: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആനത്താവളം പാര്‍ക്കില്‍ ഓട്ടോ ഓടിക്കുന്ന കാവീട് ചോലയില്‍ ക്ഷേത്രത്തിന് സമീപം കണ്ണനായ്ക്കല്‍ ജയിംസാണ് (57) മരിച്ചത്. തൊഴിയൂര്‍ ഐ.സി.എ കോളജിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഓട്ടോ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഭാര്യ: ജോളി.