കുണ്ടുങ്ങൽ: കുണ്ടുങ്ങൽ പള്ളിക്ക് സമീപം മാളിക്കൽ റോഡിലെ സി.സി ഹൗസിൽ മൂസക്കോയ പാലാട്ട് (87) നിര്യാതനായി. ചന്ദ്രിക മുൻ അസി. എഡിറ്ററായിരുന്നു. ഏറെക്കാലം സൗദി അറേബ്യയിലായിരുന്നു. ഭാര്യ: പരേതയായ ചെറിയ ചക്കളത്തോപ്പ് ഹലീമ. മക്കൾ: സി.സി. അബൂബക്കർ കോയ (അബു -മുൻ യൂനിവേഴ്സിറ്റി ഫുട്ബാൾ താരം, റിയാദ്), സി.സി. സലാവുദ്ദീൻ (ഖത്തർ), സി.സി. ഹസ്സൻ (ഹെഡ്മാസ്റ്റർ, എം.എം.വി.എച്ച്.എസ്.എസ് പരപ്പിൽ), സലീമ, ഖദീജ (റിട്ട. അധ്യാപിക, കാലിക്കറ്റ് ഗേൾസ് എച്ച്.എസ്.എസ്), റിസ് വാന. മരുമക്കൾ: ചെറുവീട് കുഞ്ഞഹമ്മദ്, മൊല്ലാന്റകം ആലിക്കോയ, കാട്ടിൽവീട്ടിൽ കൗലത്ത്, പി.പി. അബീന, സ്രാങ്കിന്റകം സിത്താര, പരേതനായ പി.എൻ.എം. ഹാഷിം. സഹോദരങ്ങൾ: കെ.വി. അബ്ദുറഹിമാൻ (കണ്ണൂർ), പി.പി. ഉമ്മർ ഫാറൂഖ്, കെ.വി. ഖദീജബി, ബീവി, സൈനബ (കുഞ്ഞ), ഇച്ചാമി, പരേതരായ കെ.വി. മമ്മദ് കോയ ഹാജി, കെ.വി. ആലിക്കോയ, ആയിശ.