ചാവക്കാട്: ചാവക്കാട് സ്വദേശി തമിഴ്നാട്ടിലെ തിരുപ്പൂരിൽ ട്രെയിൻ തട്ടി മരിച്ചു. കടപ്പുറം മാട്ടുമ്മൽ നാലുമണിക്കാറ്റിന് സമീപം പരേതനായ അറക്കൽ നൂറുദ്ദീന്റെ മകൻ മൊയ്നുദ്ദീനാണ് (29) മരിച്ചത്. വാടാനപ്പള്ളിയിൽ ആക്ട്സ് ആംബുലൻസ് ഡ്രൈവറായിരുന്നു. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: റജീന, റൈഹാനത്ത്. ഖബറടക്കം പിന്നീട്.