ചേലക്കര: കൊളത്തൂരിലെ തെങ്ങിൻതോപ്പിൽ തെങ്ങുകയറ്റ തൊഴിലാളിയെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കുറുമല കൂമ്പഴ ജയൻ (50) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ തെങ്ങ് കയറാൻ പോയ ജയനെ രാത്രിയായിട്ടും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് രാത്രി 11ഓടെ കൊളത്തൂർ തോടിനടുത്ത് റബർ ബാൻഡ് കമ്പനി പ്രവർത്തിക്കുന്ന റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം. ഭാര്യ: സുനിത. മക്കൾ: അനന്തു, അഭിഷേക്.