കേച്ചേരി: ചൂണ്ടൽ ചാക്കുണ്ണിയുടെ മകൻ റിട്ട. അധ്യാപകൻ സി.സി. ജോർജ് (86) നിര്യാതനായി. കോൺഗ്രസ് ചൂണ്ടൽ മണ്ഡലം പ്രസിഡന്റ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തൃശൂർ തറയിൽ ജോസഫിന്റെ മകൾ ത്രേസ്യാമ്മ (റിട്ട. അധ്യാപിക, ടി.എം.എച്ച്.എസ് പെരുമ്പിലാവ്). മക്കൾ: റെജു (പി.ആർ.ഒ മില്ലേനിയം ഗ്രൂപ് ഓഫ് കമ്പനീസ്), റെജി (തൃശൂർ കോർപറേഷൻ കൗൺസിലർ, ചെമ്പൂക്കാവ് ഡിവിഷൻ), രജിത (അധ്യാപിക, സെന്റ് തോമസ് എച്ച്.എസ്.എസ്, എങ്ങണ്ടിയൂർ). മരുമക്കൾ: റിനി (അധ്യാപിക, ഡിപ്പോൾ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, ചൂണ്ടൽ), അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള (തൃശൂർ), ജോഷി ചെറുവത്തൂർ (വില്ലേജ് ഓഫിസർ, പൂക്കോട്).