കൊടുവള്ളി: പനക്കോട് തെക്കെ വേങ്ങാതറമ്മൽ ടി.വി. ആലിക്കുട്ടി മാസ്റ്റർ (84) നിര്യാതനായി. പരപ്പൻപൊയിൽ രാരോത്ത് ജി.എം.യു.പി.സ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്. വാവാട് പുത്തൂര്‍, വെട്ടിഒഴിഞ്ഞതോട്ടം, വലിയപറമ്പ എന്നീ സ്കൂളുകളിലും അധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. പനക്കോട് മഹല്ല് കമ്മിറ്റി പ്രസിഡൻറായിരുന്നു. ജംഇയ്യത്തുല്‍ ഇഖ് വാന്‍ വെല്‍ഫെയര്‍ കമ്മിറ്റി സ്ഥാപക അംഗവും കമ്മിറ്റി ആജീവനാന്ത അംഗവുമായിരുന്നു. മുസ്ലിം ലീഗ് മുന്‍ കൊടുവള്ളി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, മണ്ഡലം വർക്കിങ് കമ്മിറ്റി അംഗം, സീനിയര്‍ സിറ്റിസണ്‍ഫോറം കൊടുവള്ളി യൂനിറ്റ് പ്രസിഡന്റ്, കര്‍ഷക സംഘം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ബീപാത്തു. മക്കള്‍: ടി.വി. അഹമ്മദ് സലീം (ദുബൈ), അഹമ്മദ് ഷാഫി (ദയ മെഡിക്കല്‍സ് താമരശ്ശേരി), റംല. മരുമക്കള്‍: സീന, മുഹമ്മദലി, ആരിഫ.