പെരിങ്ങോട്ടുകര: ശ്രീസോമശേഖര ക്ഷേത്രത്തിലെ ശാന്തിയും തന്ത്രിയുമായിരുന്ന പുതിയപറമ്പിൽ (ഗീത ഭവൻ) ഭാസ്കരൻ തന്ത്രി (81) നിര്യാതനായി. ഞാറ്റുവെട്ടി, കാട്ടുങ്ങൽ, തൈവളപ്പിൽ, പൊറ്റേക്കാട്ട്, അയ്യക്കുളം വല്ലച്ചിറ, പറക്കുട്ടിക്കാവ് എന്നീ ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: ശുഭ, ഗീത, ഗായത്രി (വണ്ടൂർ സഹകരണ ബാങ്ക്), വിദ്യ (ക്ലർക്ക്, വലപ്പാട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: വേണു, സുനിൽ, ദിലീപ്, കണ്ണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.