കൊരട്ടി: ഇരുചക്ര വാഹനത്തിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. കൊരട്ടി ഖന്ന നഗർ കവലക്കാട്ട് കൊറ്റംപുറം ആഗസ്തിയുടെ മകൻ വർഗീസാണ് (70) മരിച്ചത്. ചാലക്കുടിയിലെ മുൻ വ്യാപാരിയാണ്. വെള്ളിയാഴ്ച പുലർച്ച 6.30ന് ദേശീയപാതയിൽ മുരിങ്ങൂർ ജങ്ഷനിലായിരുന്നു അപകടം. പള്ളിയിൽ പോകാൻ ഇരുചക്ര വാഹനത്തിൽ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. ഭാര്യ: റോസി. മക്കൾ: മേരി (ആസ്ട്രേലിയ), ലിസി (യു.കെ), ഷാജൻ (ആസ്ട്രേലിയ). മരുമക്കൾ: ബാബു, ജയ്സൻ, ഫെസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.