ആറ്റിങ്ങൽ: കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ അഞ്ചുതെങ്ങ് നോർത്ത് അരയതുരുത്തി സ്കൈ വ്യൂവിൽ രാജു ഗിൽബർട്ട് (55) നിര്യാതനായി. ചിറയിൻകീഴ് പഞ്ചായത്ത് മുൻ അംഗം, കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം മുൻ പ്രസിഡന്റ്, അഞ്ചുതെങ്ങ് മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മേരിസുനി. മക്കൾ: ഫെമിൻ, ഫിനി. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് പൂത്തുറ സെന്റ് റോക്കി ചർച്ച് സെമിത്തേരിയിൽ.