മുള്ള്യാകുർശ്ശി: ദീർഘകാലം പ്രവാസിയും തിരൂർക്കാട് നുസ്റത്തുൽ ഇസ്ലാം ട്രസ്റ്റ് അംഗവുമായ മാട്ടുമ്മത്തൊടി ശിഹാബുദ്ദീൻ (83) നിര്യാതനായി. ഭാര്യ: എം.ടി. മറിയം (മുള്ള്യാകുർശ്ശി).മക്കൾ: മുബാറക് (മസ്കറ്റ്), സൈഫുദ്ദീൻ, യാസർ (ഇരുവരും ഖത്തർ), മൻസൂർ (മുൻ പ്രവാസി), സഈദ, സമീറ. മരുമക്കൾ: ഹനീഫ (പാങ്ങ്), ഹാരിസ് (പുഴത്തനഴി), സാജിദ (തിണ്ടലം - എടയൂർ), മുനീറ (മൂർക്കനാട്), ജഷീന (പൊന്ന്യാകുർശ്ശി), ശാനിബ (വൈലത്തൂർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ.