തൃപ്രയാർ: വയോധികന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. നാട്ടിക ചെമ്മാപ്പള്ളി കോളനിയിൽ താമസിക്കുന്ന ചക്കാണ്ടി വീട്ടിൽ അയ്യപ്പന്റെ (77) മൃതദേഹമാണ് ദേശീയപാത നാട്ടിക പെട്രോൾ പമ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. നാട്ടുകാർ കണ്ടെത്തി പൊലീസിൽ അറിയിക്കുകയായിരുന്നു.വലപ്പാട് എസ്.എച്ച്.ഒ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടുകാർ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നവംബർ 10 മുതൽ ഇയാളെ കാണാതായതായി വീട്ടുകാർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മരണകാരണം സ്ഥിരീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഭാര്യ: ശാന്ത. മക്കൾ: കിഷോർ, ഷിജിലാൽ.