ചാലക്കുടി: ആശുപത്രിയിൽനിന്ന് മടങ്ങിയ വീട്ടമ്മ ബൈക്കിൽനിന്ന് വീണ് മരിച്ചു. മേലൂർ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരൻ സത്യന്റെ ഭാര്യ രേഖയാണ് (46) മരിച്ചത്. നോർത്ത് ചാലക്കുടിയിൽ ഞായറാഴ്ച രാത്രി 10.20നായിരുന്നു അപകടം. തലവേദനയെത്തുടർന്ന് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ഡോക്ടറെ കണ്ട് സഹോദരൻ രഞ്ജിത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: അഭിജിത്ത്, അൻജിത്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മേലൂർ ശ്മശാനത്തിൽ.