തളിക്കുളം: ഇടശ്ശേരി സി.എസ്.എം സ്കൂളിന് സമീപം കിഴക്കേവളപ്പിൽ കുഞ്ഞു ഹാജിയുടെ മകൻ അടിമുണ്ണി (80) നിര്യാതനായി. ഭാര്യമാർ: സുഹറ, പരേതയായ സഫിയ. മക്കൾ: ഷമീറ, സാദിയ, ഷെരീഫ, സുഹാസ്, ശുഹൈബ് (ഇരുവരുംസൗദി). മരുമക്കൾ: ഷൗക്കത്ത്, അബ്ദുൽ ജബ്ബാർ (എം.ഡി, ഹോട്ട് പേക്ക്), ഹുസൈൻ (ഖത്തർ) ആരിഫ, ഫർസാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വാടാനപ്പള്ളി തെക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.