തുവ്വൂർ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ചു മറിഞ്ഞ് യാത്രികൻ മരിച്ചു. തുവ്വൂർ പള്ളിപ്പറമ്പിലെ പറവെട്ടി ഹംസയാണ് (60) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴിന് പള്ളിപ്പറമ്പിലായിരുന്നു അപകടം. വീട്ടിൽനിന്ന് ഇടവഴിയിലൂടെ പ്രധാന റോഡിലേക്ക് പ്രവേശിക്കവേ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് ഹംസ കുഴിയിലേക്ക് മറിയുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പള്ളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഫാത്തിമ. മക്കൾ: ഹുസൈൻ, അബ്ദുൽ അസീസ്, മുഹമ്മദ്, അബ്ദുൽ റഹീം, ഫവാസ്, ശിബിൻ.