തിരുവണ്ണൂർ: പരേതനായ വാഴയിൽ ഉസ്മാന്റെയും പുളിയാളി ആമിനയുടെയും മകൻ അശ്റഫ് (58) നിര്യാതനായി. വാഴയിൽ ഫ്ലോർമിൽ ഉടമയും ദീർഘകാലം തിരുവണ്ണൂർ മസ്ജിദുൽ മുജാഹിദീൻ സെക്രട്ടറിയുമായിരുന്നു. കോട്ടുമ്മൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, എം.എസ്.എസ് യൂനിറ്റ് പ്രവർത്തക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ഹസീന വാഴക്കാട്. മക്കൾ: അബ്ദുൽ മാലിക്, മിന്നത്ത്, ഹിസ്സ. മരുമക്കൾ: ശുഹൈബ് (ആഴ്ചവട്ടം), ഷബീഹ (വേങ്ങേരി). സഹോദരങ്ങൾ: അബ്ദുൽ അസീസ് (മലനാട് ഹാർഡ് വേഴ്സ് കുന്ദമംഗലം), അബ്ദുൽ മജീദ് (അബൂദബി), അയ്യൂബ് (ബിസിനസ്), അബ്ദുൽ ജബ്ബാർ (വാഴയിൽ ഹാർഡ് വേഴ്സ്), സഫിയ (നല്ലളം), ഫൗസിയ (കൊണ്ടോട്ടി), പരേതനായ മുഹമ്മദ് അസ്ലം.