പെരുമണ്ണ: സാംസ്കാരിക പ്രവർത്തകനും പുത്തൂർമഠം എ.എം.യു.പി സ്കൂൾ റിട്ട. അധ്യാപകനുമായ കെ.ഇ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ (89) നിര്യാതനായി. പെരുമണ്ണ ഗ്രാമീണ വായനശാല മുൻ പ്രസിഡന്റ്, പെരുമണ്ണ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എ.എം. ഫാത്തിമ ചേന്ദമംഗല്ലൂർ. മക്കൾ: ഹുമയൂൺ കബീർ (റിട്ട. അധ്യാപകൻ), സാറ (റിട്ട. ബി.എസ്.എൻ.എൽ), കെ.ഇ. സൗദ, കെ.ഇ. സബിത (മെഡിക്കൽ കോളജ്). മരുമക്കൾ: എൻ.പി. മൊയ്തീൻ (റിട്ട. ബി.എസ്എൻ.എൽ), എം.പി. ഇമ്പിച്ചിക്കോയ (സൗദി), ഒ. അബ്ദുൽ കബീർ ചെറുവറ്റ (ഇന്ത്യൻ സർജിക്കൽ), കെ. സംസത്ത് (റിട്ട. എച്ച്.എം, ജി.യു.പി.എസ് കോട്ടുമ്മൽ). സഹോദരങ്ങൾ: കുഞ്ഞോയി (മുതവല്ലി, പുതിയപറമ്പത്ത് മഹല്ല്), മമ്മു (റിട്ട. എസ്.ബി.ടി), അബ്ദുറഹിമാൻ (റേഷൻ പൂവാട്ടുപറമ്പ്), അബ്ദുൽ റസാഖ് (റിട്ട. പൊലീസ്), സൈനബ (റഹിമാൻ ബസാർ), മറിയക്കുട്ടി (മുക്കം), പരേതരായ മുഹമ്മദ്കുട്ടി ഹാജി, കുറുവീട്ടിൽ ഫാത്തിമക്കുട്ടി, ബീവിക്കുട്ടി (സിറ്റി ഒപ്റ്റിക്കൽസ്).