ചങ്ങരംകുളം: ചങ്ങരംകുളത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്താവൂർ കക്കിടിപ്പുറത്ത് താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ അജിലാൻ (19) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അപകടം.അജിലാൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് എതിരെ വന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കടയിൽ ജീവനക്കാരനായിരുന്ന അജിലാൻ സുഹൃത്തിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനായി പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചങ്ങരംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.