പെരിന്തൽമണ്ണ: ഒടമല പരിയാപുരത്ത് മൂന്നു വയസ്സുകാരൻ വീടിനടുത്ത കുളത്തിൽ വീണ് മരിച്ചു. കുത്തുകല്ലൻ ഇസ്മായിൽ ഫൈസിയുടെയും ഒടമലയിലെ ചെമ്മംകുഴി ഫസീലയുടെയും ഇളയ മകൻ അബ്ദുന്നൂറാണ് മരിച്ചത്. പെരിന്തൽമണ്ണ പൊലീസ് ഇൻക്വസ്റ്റ് നടത്തി.പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഒടമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: ഫർഹ (പ്ലസ് വൺ വിദ്യാർഥിനി), ഫഹീം (ഏഴാം ക്ലാസ് വിദ്യാർഥി).