എരുമപ്പെട്ടി: പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരൻ മരിച്ചു. തിപ്പല്ലൂർ സ്രാമ്പിക്കൽ വീട്ടിൽ വിപിന്റെ മകൻ ദീക്ഷിതാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മാതാവ്: സുകന്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.