തേഞ്ഞിപ്പലം: ചാപ്പപ്പാറ അരീക്കരകുഴിയിലെ പരേതനായ കണ്ണച്ചൻ തൊടി മുഹമ്മദിന്റെ മകൻ അസൈനാർ (72) നിര്യാതനായി. ഏറെകാലം കൽപാകം ഇന്ദിര ഗാന്ധി അറ്റോമിക് പവർ സ്റ്റേഷനിൽ എഫ്.ബി.ടി.ആറിൽ സൂപ്പർവൈസറായിരുന്നു. മക്കൾ: മുഹമ്മദലി (ബാബ അറ്റോമിക് റിസർച് സെന്റർ മുംബൈ സയന്റിഫിക് ഓഫിസർ), ആയിഷ ബീവി (പ്രധാനാധ്യാപിക മർകസ് ഹൈസ്കൂൾ, കാരന്തൂർ), സുബൈദ (റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: പരേതനായ കാജ മൊയ്തീൻ, ഷാജഹാൻ (അധ്യാപകൻ, ജെ.ഡി.ടി വെള്ളിമാടുകുന്ന്), ഷർജുല.