തിക്കോടി: പള്ളിക്കര എ.എൽ.പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനും മുൻ മാനേജരുമായ അയ്യപ്പൻകണ്ടി കരുണാകരൻ (88) നിര്യാതനായി. നാടകകൃത്തും കവിയും പള്ളിക്കര പീപ്ൾസ് ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് രൂപവത്കരണത്തിന്റെ അമരക്കാരനുമായിരുന്നു. ഹെഡ്മാസ്റ്റർ, ശൂന്യാകാശം, വീരോതിഹാസം, വിഷപ്പല്ല്, ഹരിച്ചന്ദ്രൻ, വിഷാദ ഗാനം, പ്രഭാതം നാളെ, മാറുന്ന മുഖച്ഛായ തുടങ്ങി ഒട്ടേറെ നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കാല്പാടുകൾ എന്ന കവിതസമാഹാരവും പുറത്തിറക്കി. ഭാര്യ: കമല. മക്കൾ: സജീവൻ (കല്ലടി ഹൈസ്കൂൾ മണ്ണാർക്കാട്), പ്രീത, ഷീജ. മരുമക്കൾ: ദിനേശൻ (കൂമുള്ളി), ഉണ്ണി (വടകര), ബിജി (ജി.യു.പി. സ്കൂൾ കീഴൂർ). സഹോദരങ്ങൾ: കുഞ്ഞികല്യാണി അമ്മ, പത്മനാഭൻ, പരേതരായ മാധവൻ നായർ, ഗോപാലൻ നായർ, നാരായണൻ നായർ, രാഘവൻ നായർ. സഞ്ചയനം ശനിയാഴ്ച.