നടുവണ്ണൂർ: ദേശീയ അധ്യാപക അവാർഡ് ജേതാവും എൻ.ഐ.എസ്. വോളിബാൾ കോച്ചുമായ ഇ. അച്യുതൻ നായരുടെ ഭാര്യ ഓലക്കൽ മങ്ങാടൻകണ്ടി അമ്മുക്കുട്ടി അമ്മ (76) നിര്യാതയായി. നടുവണ്ണൂർ ഹൈസ്കൂൾ സൊസൈറ്റി ജനറൽ ബോഡി അംഗമായിരുന്നു. മക്കൾ: ബീന ലാൽ, ബാബുലാൽ (നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബർ, നടുവണ്ണൂർ ഹൈസ്കൂൾ സൊസൈറ്റി ഡയറക്ടർ), ബിമൽലാൽ (വാകയാട് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സുരേഷ് മേനോൻ (റിട്ട. മേജർ ജനറൽ), മഞ്ജുള മഹിമ (വാകയാട്). സഹോദരങ്ങൾ: ബാലൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, വാകയാട് ഹൈസ്കൂൾ), മാധവി അമ്മ വടക്കെവീട്ടിൽ, പരേതരായ ഗോവിന്ദൻ കുട്ടി നായർ (മുൻ പ്രസിഡന്റ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്), കല്യാണി അമ്മ, അച്യുതൻ നായർ (മുൻ മെംബർ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്).