പെരുവള്ളൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിയിരുന്ന ഗൃഹനാഥൻ മരിച്ചു. പറമ്പിൽപീടിക ചാത്രത്തൊടി കാക്കത്തടത്തെ കുന്നത്ത് ചൊക്ലി ഐത്തുട്ടിഹാജി (75) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കരുവാങ്കല്ലിൽ ഇയാൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ കാറിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലം പറമ്പിൽ പീടികയിലും പിന്നീട് കാക്കത്തടത്തിലും മദീന ടീസ്റ്റാൾ നടത്തിവരുകയായിരുന്നു. ഭാര്യ: ബീവി പാലപ്പെട്ടി. മക്കൾ: സൈതലവി, അയ്യൂബ്, സുലൈഖ, ബുഷ്റ, നസീറ ടീച്ചർ (എ.കെ.എച്ച്.എം.യു.പി സ്കൂൾ ചാത്രത്തൊടി).