കൊല്ലങ്കോട്: തേനീച്ചകളുടെ കുത്തേറ്റ് ക്ഷീര കർഷകൻ മരിച്ചു. എലവഞ്ചേരി വട്ടേക്കാട് പനന്തുറവ ഭഗവതികുളം കേശവനാണ് (77) മരിച്ചത്. വെള്ളിയാഴ്ച പകൽ 11 ഓടെ വീടിനുസമീപം പശുവിനെ മേക്കുന്നതിനിടെയാണ് തേനിച്ചകൂട്ടം ആക്രമിച്ചത്. കേശവനെ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ജില്ല ആശുപത്രിയിലുമെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ രാത്രി ഏഴിനാണ് മരിച്ചത്. ഭാര്യ: ദേവു. മക്കൾ: മിനി, സിനി. മരുമക്കൾ: സുരേഷ്, സതീഷ്.