കൊല്ലങ്കോട്: ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാറ ചാന്ത് മുഹമ്മദിന്റെ മകൻ നാസറുദ്ദീനെയാണ് (54) വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ് മുംതാസും സഹോദരൻ ഗുലാം റസൂലും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച വൈകീട്ട് മാത്രമാണ് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ ശ്രദ്ധിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് രാത്രി എട്ടരയോടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. തുടർ നടപടികൾ ശനിയാഴ്ച രാവിലെ ആരംഭിക്കുമെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി 10 വർഷത്തിലധികമായി അകന്നുകഴിയുകയാണ് നാസറുദ്ദീൻ. ഭാര്യ: ഖമറുന്നീസ. മക്കൾ: റാഷിദ്, ബാനിദ്.